പേരാമ്പ്രയിൽ സ്കൂൾ ബസ്സിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

  
പേരാമ്പ്ര:സ്കൂൾ ബസിൽ ഡ്രൈവർ മരിച്ച നിലയിൽ. പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക് സ്കൂളിലെ ബസ് ഡ്രൈവർ അഞ്ചാംപീടിക കുഴിച്ചാൽ മീത്തൽ അശോകനെ (52)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ, കുട്ടികളെ സ്കൂളിൽ ഇറക്കിയ ശേഷം കല്ലോട് എരഞ്ഞി അമ്പലത്തിന് സമീപമുള്ള ഗ്രൗണ്ടിൽ ബസ് നിർത്തിയിട്ട്
വിശ്രമിക്കുകയായിരുന്നു അശോകൻ.
ബസ്സിൽ ഇന്ധനം നിറയ്ക്കാനെത്തിയവരാണ് അശോകനെ മരിച്ച നിലയിൽ കണ്ടത്.
മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന്, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
പരേതനായ കുഞ്ഞിരാമന്റെയും അമ്മാളുവിന്റെയും മകനാണ്. ഭാര്യ: സന്ധ്യ. മക്കൾ: അക്ഷയ്, അഞ്ചൽ.  സഹോദരി: വസന്ത.
Comments

COMMENTS

error: Content is protected !!