നടൻ ദിലീപിനെതിരായ കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ചൊവ്വാഴ്ചയാണ് ഇനി കേസ് പരിഗണിക്കുക.
കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയടക്കം പരിശോധിക്കാനുണ്ടെന്ന് കോടതി വ്യക്തമാക്കി. അതിനിടെ, ദിലീപിനെ ചൊവ്വാഴ്ച വരെ അറസ്റ്റു ചെയ്യില്ലെന്ന് പോലീസും വ്യക്തമാക്കി.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയാണെങ്കില്‍ അതുവരെ അറസ്റ്റു ചെയ്യരുതെന്ന നിര്‍ദേശം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ദിലീപിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷന്‍കന്‍ ബി. രാമന്‍ പിള്ള ഉന്നയിച്ചു. ഇതോടെ ചൊവ്വാഴ്ചവരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ല എന്ന് പോലീസ് കോടതിയെ അറിയിച്ചു.
വിചാരണ വൈകിപ്പിക്കാനാണ് ഇപ്പോഴത്തെ കേസെന്നും ഗൗരവ സ്വഭാവമില്ലെന്നുമാണ് ദിലീപിന്റെ വാദം. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് പുതിയ കേസെന്നാണ് ദിലീപിന്റെ ആരോപണം. ബൈജു പൗലോസിനെതിരേ ദിലീപ് കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. ഇതില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നോട്ടീസിന് നിര്‍ദേശിച്ചിരുന്നു. ഇതാണ് പുതിയ കേസിനു കാരണമെന്നാണ് ദിലീപ് ആരോപിക്കുന്നത്. ഹര്‍ജിക്കാരെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കാനായിട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനാല്‍ അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്നാണ് ദിലീപിന്റെ ആവശ്യം