KOYILANDILOCAL NEWS

നമ്പ്രത്തുകരയിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി

കൊയിലാണ്ടി: നമ്പ്രത്തുകരയിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടു കുനിയിൽ ജാനകിയാണ് (70) മരിച്ചത്. ഇന്ന് രാവിലെ വീടിന് സമീപത്തെ പറമ്പിലെ കിണറ്റിലാണ് ജാനകിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ സിപി ആനന്ദന്റെ നേതൃത്വത്തിൽ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭർത്താവ്. നമ്പ്രത്തുകര യു.പി സ്കൂൾ മാനേജർ രാഘവന്‍, 
മക്കൾ: അജിത്ത് കെ ആർ, സരിത,  അസിത.
മരുമക്കൾ: ഷെെലേഷ്, ദീപ്തി, ഉദയഭാനു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button