CRIME
നരിക്കുനിയിൽ ജ്വല്ലറിയിൽ മോഷണശ്രമത്തിനിടയിൽ മോഷ്ടാവ് പിടിയിൽ
നരിക്കുനിയിൽ ജ്വല്ലറിയിൽ മോഷണശ്രമത്തിനിടയിൽ മോഷ്ടാവ് പിടിയിൽ.മലപ്പുറം സ്വദേശി അമീർ(38) നെ പോലീസ് കസ്റ്റഡിയിൽ എടുത്തു .പടനിലം റോഡ് ജംഗ്ഷനിലെ എംസി ജ്വല്ലറിയാണ് പുലർച്ചെ മൂന്നുമണിയോടെ മോഷ്ടാവ് കുത്തി തുറക്കാൻ ശ്രമിച്ചത്.
ജ്വല്ലറിയുടെ പിൻവശത്തെ ചുമർ കമ്പി പാര കൊണ്ട് കുത്തി തുറക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ടെത്തിയ ഗൂർഖ രാജു അതിവിദഗ്ധമായി മോഷ്ടാവിനെ കീഴ്പെടുത്തുകയായിരുന്നു, തുടർന്ന് വ്യാപാരി വ്യവസായി ഭാരവാഹികളെ വിളിച്ച് വിവരം പറയുകയായിരുന്നു, കൊടുവള്ളി പോലീസ് സ്ഥലത്തെത്തി അമീറിനെ കസ്റ്റഡിയിലെടുത്തു.
Comments