നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ട്രംപ്; ഒസാക്കയില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച

ഒസാക്ക: ജി20 ഉച്ചകോടിക്ക് മുന്നോടിയായി ജപ്പാനിലെ ഒസാക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി. ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തില്‍ തിരിച്ചെത്തിയ മോദിയെ ട്രംപ് അഭിനന്ദിച്ചു.

 

അര്‍ഹിക്കുന്ന വിജയമാണ് നരേന്ദ്ര മോദി സ്വന്തമാക്കിയതെന്നും എല്ലാവരേയും ഒരുമിപ്പിക്കുന്നതില്‍ മോദി ചെയ്തത് മഹത്തായ കാര്യമാണെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും വ്യാപാര സഹകരണത്തിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. ഇതിനു പുറമേ സൈനിക മേഖലയിലും ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

 

ഇന്ത്യന്‍ സമയം രാവിലെ 6 മണിക്കാണ് മോദിയും ട്രംപും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ,ജപ്പാന്‍,അമേരിക്ക കൂടിക്കാഴ്ചക്ക് ശേഷമാണ് ഇരു നേതാക്കളും തമ്മിലുളള കൂടിക്കാഴ്ച നടന്നത്. വ്യാപാര രംഗത്ത് ഇന്ത്യക്ക് നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ അമേരിക്ക അടുത്തിടെ പിന്‍വലിച്ചിരുന്നു. ഇതിനു മറുപടിയെന്നോണം 28 അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ ഇന്ത്യ തീരുവ വര്‍ദ്ധിപ്പിച്ചിരുന്നു. ഉച്ചകോടിക്ക് മുന്നോടിയായി അമേരിക്കന്‍ ഉത്പന്ന
Comments

COMMENTS

error: Content is protected !!