നവീകരിച്ച സിറ്റി പോലീസ് കാൻ്റീൻ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് സിറ്റി പോലീസിന്റെ നവീകരിച്ച കാൻ്റീൻ തുറമുഖ- മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സൗത്ത് മുൻ എം എൽ എ ഡോ. എം കെ മുനീറിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും13 ലക്ഷം രൂപ ഉപയോഗിച്ചാണ് കാൻ്റീൻ നവീകരിച്ചത്. ഡോ. എം കെ മുനീർ എം എൽ എ. വിശിഷ്ടാതിഥിയായിരുന്നു.

ഡി ഐ ജി ആന്റ് കമ്മീഷണർ ഓഫ് പോലീസ് എ അക്ബർ, ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് അമോസ് മാമൻ, അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് അബ്ദുൽ റസാഖ്, കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംഘടനാ ഭാരവാഹികൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!