നഷ്ടപരിഹാരം ഉറപ്പാക്കണം. വടകരയിലെ വ്യാപാരികൾ ജില്ലാ കളക്ടറെ കണ്ടു
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിക്കപ്പെടുന്ന കച്ചവടക്കാരുടെയും, തൊഴിലാളികളുടെയും ആശങ്ക അകറ്റണമെന്നാവശ്യപ്പെട്ട് വടകരയിലെ വ്യാപാരികൾ ജില്ലാ കളക്ടറെ കണ്ടു. കെ. കെ രമയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
ഹൈവേ വികസനവുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പ് ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ഭൂവുടമകള്‍ക്കും കെട്ടിട ഉടമകള്‍ക്കും ഇതിനോടകം നഷ്ടപരിഹാര തുക ലഭ്യമായിട്ടുണ്ട്. എന്നാല്‍ ഈ കെട്ടിടങ്ങളില്‍ കാലങ്ങളായി കച്ചവടം നടത്തിവരുന്ന കച്ചവടക്കാരുടെയും അനുബന്ധ തൊഴിലാളികളുടെയും ജീവിതം പെരുവഴിയിലാവുന്ന സാഹചര്യമാണുള്ളത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം നല്‍കണമെന്നും. നഷ്ടപരിഹാരം നല്‍കാതെ കച്ചവടക്കാരെ ഒഴിപ്പിക്കരുതെന്നും. സ്ഥാപനങ്ങളിലെ വൈദ്യുതി വിഛേദിക്കരുതെന്നും ആവശ്യപ്പെട്ടു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായും കെ.കെ രമ ചര്‍ച്ച നടത്തി. സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കി സംഘര്‍ ഷമില്ലാതെ പ്രശ്‌ന പരിഹാരം കണ്ടെത്താന്‍ കളക്ടര്‍ മുന്‍കൈ എടുക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
ചര്‍ച്ചയില്‍ വ്യാപാരി പ്രതിനിധികളായ എം. അബ്ദുല്‍ സലാം. പി. എ ഖാദര്‍, അഹമ്മദ് മാര്‍ബിള്‍ മഹല്‍, റെമിത് എന്നിവര്‍ പങ്കെടുത്തു.