ഹാർബർ മാനേജ്മെൻറ് കമ്മിറ്റി യോഗം ചേർന്നു

 

കൊയിലാണ്ടി: ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി ഹാർബർ മാനേജ്മെൻറ് സൊസൈറ്റി  അടിയന്തിര യോഗം ചേർന്നു . ഹാർബറിൽ  പ്രവേശിക്കുന്ന കച്ചവടക്കാർക്കും ലേലക്കാർക്കും ഹാർബർ മാനേജ്മെൻറ് സൊസൈറ്റി മുഖേന ഐഡൻറിറ്റി കാർഡ് നൽകുവാനും , ജില്ലാ കലക്ടറുടെ അനുമതിയോടെ വിതരണം ചെയ്യുവാനും തീരുമാനിച്ചു. ഹാർബറിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിർത്തി വച്ചു . കണ്ടെയ്ൻമെന്റ് സോണിൽ നിന്നും, അന്യസംസ്ഥാനത്ത് നിന്നും മത്സ്യ വിൽപ്പനയ്ക്ക് വരുന്ന വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസിനും , ഉത്തരവിന് വ്യാപക പ്രചരണം നടത്തുന്നതിന് പന്തലായനി വില്ലേജ് ഓഫീസർക്കും കത്തു നൽകി .ഹാർബറിന് ചുറ്റും ഉള്ള സ്ഥലത്ത് മത്സ്യ വില്പന നടത്തുന്നതിന് വിലക്കേർപ്പെടുത്തി. കച്ചവടക്കാർക്കും വാഹനങ്ങൾൾക്കും ഏർപ്പെടുത്തിയ ഗേറ്റ് പാസിൽ സമയം (പരമാവധി രണ്ടുമണിക്കൂർ ) ക്രമീകരിക്കുവാൻ തീരുമാനിച്ചു. യോഗത്തിൽ കൗൺസിലർമാരായ വി.പി ഇബ്രാഹിം കുട്ടി, ശ്രീമതി റഹ്മത് , ഡിവൈഎസ്പി .പി . ഹരിദാസൻ . നോഡൽ ഓഫീസർ  ഷെറിൻ അബ്ദുള്ള , ജൂനിയർ സൂപ്രണ്ട്  എം .പി പ്രദീപൻ ,സ്പെഷ്യൽ വില്ലേജ് ഓഫീസർ സി. രാജൻ  ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, കെ.കെ. ഷീജ . , മത്സ്യഫെഡ് പ്രോജക്ട് ഓഫീസർ ജസീന, തീരദേശ സംരക്ഷണ സമിതി അംഗങ്ങൾ, ഹാർബർ മാനേജ്മെൻറ് സൊസൈറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു

Comments

COMMENTS

error: Content is protected !!