നസീർ നൊച്ചാട്ടിനെ ദേശീയഹരിതസേനയുടെ മികച്ച കോഡിനേറ്ററായി തെരഞ്ഞെടുത്തു.
കോഴിക്കോട്: കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ ഹരിതസേനയുടെ ജില്ലയിലെ മികച്ച അദ്ധ്യാപക കോഡിനേറ്റർ പുരസ്കാരത്തിന് നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിലെ നസീർ നൊച്ചാട് അർഹനായി. മികച്ച നല്ലപാഠം കോഡിനേറ്റർ, സീഡ് കോഡിനേറ്റർ, ഗുരു ശ്രേഷ്ഠാ അവാർഡ് ,ജെ മുഹമ്മദ് റാഫി സ്മാരക പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ചങ്ക് പദ്ധതിയുടെ മെൻററും ,എഡ്യൂ കെയർ പദ്ധതിയുടെ വിദ്യാഭ്യാസ ജില്ലാ കോഡിനേറ്ററുമാണ്. കുട്ടികളുടെ ലോകത്തിലെ ആദ്യത്തെ ഇൻ്റർനെറ്റ് റേഡിയോ ആയ സാഹിതിവാണിയുടെ ചീഫ് എഡിറ്ററും കൊഫൗണ്ടറുമാണ്.
നടക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്ന പരിപാടിയിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി പി മിനി പുരസ്കാരം സമ്മാനിച്ചു. എം എ ജോൺസൺ അദ്ധ്യക്ഷനായിരുന്നു. ദേശീയ ഹരിതസേന ജില്ലാ കോഡിനേറ്റർ പി സിദ്ധാർത്ഥൻ, പ്രൊഫ. ശോഭീന്ദ്രൻ, ഡി ഇ ഒ അബ്ബാസ്, സിറ്റി എ ഇ ഒ, കെ കെ ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.