റോഡിന് വീതി കൂട്ടാന്‍ പ്രദേശവാസികളുടെ കൂട്ടായ്മ

കൊയിലാണ്ടി: നഗരസഭയിലെ വിയ്യൂര്‍ ഇല്ലത്ത്താഴ-നടേരി റോഡിന് വീതികൂട്ടി നവീകരണ പ്രവൃത്തി നടത്തുന്നതിലേക്ക് പ്രദേശവാസികളുടെ കൂട്ടായ്മ ശ്രദ്ദേയമായി. നഗരസഭയിലെ ഏറ്റവും പഴക്കമേറിയ റോഡുകളിലൊന്നായ ഇല്ലത്ത്താഴ-നടേരി റോഡ്, ദേശീയ പാതയില്‍ ഗതാഗത തടസ്സം സംഭവിക്കുമ്പോള്‍ സമാന്തര പാതയായി യാത്രക്കാര്‍ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും വീതിയില്ലാത്തതിനാലും മഴക്കാലമാവുമ്പോള്‍ ഓവുചാലുകളില്ലാത്തതിനാല്‍ തോടായി മാറുന്ന അവസ്ഥയില്‍ വളരെ ശോചനീയമായ അവസ്ഥയിലുമായിരുന്നു.

കെ.ദാസന്‍ എം.എല്‍.എ.യുടെ ശ്രമഫലമായി അനുവദിക്കപ്പെട്ട തുക ഉപയോഗിച്ച് നവീകരണ പ്രവൃത്തി ആരംഭിച്ചെങ്കിലും സ്ഥല ലഭ്യത സങ്കീര്‍ണ്ണമായി നില്‍ക്കവെയാണ് പ്രദേശവാസികള്‍ ഒറ്റക്കെട്ടായി റോഡ് നിര്‍മ്മാണ കമ്മിറ്റി രൂപീകരിച്ച് വെല്ലുവിളികള്‍ ഏറ്റെടുത്ത് രംഗത്തിറങ്ങിയത്. പ്രവര്‍ത്തനം ആരംഭിച്ച കമ്മിറ്റി ഒരാഴ്ചക്കകം ജനങ്ങളുടെ നിസ്വാര്‍ഥ സേവനത്തിന്റെ സഹായത്താല്‍ ഇതിനകം നിരവധി സ്ഥലങ്ങളിലെ ചുറ്റുമതിലുകള്‍ പുനര്‍നിര്‍മ്മിച്ച് നല്‍കാമെന്ന ഉറപ്പില്‍ പൊളിക്കുകയും തെങ്ങുകളടക്കമുള്ള വൃക്ഷങ്ങള്‍ മുറിച്ച് മാറ്റുകയും ചെയ്തു.

Comments

COMMENTS

error: Content is protected !!