Uncategorized

നാടകകൃത്തും നടനുമായ വിക്രമന്‍ നായര്‍ അന്തരിച്ചു.

 

കോഴിക്കോട് : നാടകകൃത്തും നടനും സംവിധായകനുമായ വിക്രമന്‍ നായര്‍ അന്തരിച്ചു. 77 വയസായിരുന്നു.  വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.  ശ്വാസകോശ സംബന്ധമായ അസുഖമായിരുന്നു. പ്രമുഖ നാടക പ്രവര്‍ത്തകരായ തിക്കോടിയന്‍, കെ ടി മുഹമ്മദ് എന്നിവരോടൊപ്പം നിരവധി നാടകങ്ങളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിക്കോടിയന്റെ മഹാഭാരതം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നായക നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.  കേരളം സംഗീത നാടക അക്കാദമിയുടെ ഉൾപ്പെടെ നിരവധി പുരസ്‌ക്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.   അദ്ദേഹം അഭിനയിച്ച നാടകങ്ങളിൽ പ്രധാനം അഗ്രഹാരം . ബൊമ്മക്കൊലു, അമ്പലക്കാള എന്നിവയാണ്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, വൈറസ്, പാലേരി മാണിക്യം തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.  

കോഴിക്കോട്ടെ സംഗമം തീയേറ്റേഴ്‌സിൽ അടക്കം നിരവധി നാടക ട്രൂപ്പുകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.   സ്‌കൂള്‍ പഠന കാലത്ത് തന്നെ നാടകത്തില്‍ സജീവമായിരുന്ന വിക്രമൻ നായർ 1985 ൽ സ്റ്റേജ് ഇന്ത്യ എന്ന പേരില്‍ സ്വന്തമായി ഒരു നാടക ട്രൂപ്പിന് രൂപം നല്‍കിയിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button