സ്കൂൾ പ്രവേശനോത്സവം; വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മുന്നൊരുക്കങ്ങളുമായി

വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പ്രവേശനോത്സവത്തിന് വിപുലമായ മുന്നൊരുക്കങ്ങളുമായി  പൊതുവിദ്യാഭ്യാസ വകുപ്പ്. 2023 – ജൂണ്‍മാസം 1-ാം തീയതി സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കാനിരിക്കെയാണ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ്  പ്രവർത്തനങ്ങൾ നടത്തുന്നത്.

കുട്ടികളുടെ സുരക്ഷ, സ്കൂള്‍ കാമ്പസ് ശുചീകരണം, ജനകീയ കമ്മറ്റികളുടെ രൂപീകരണം, മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം, അധ്യാപക പരിശീലനം, രക്ഷകര്‍തൃ ബോധവല്‍കരണങ്ങള്‍, ലഹരിക്കെതിരായ ജാഗ്രത തുടങ്ങി എല്ലാ സുപ്രധാന വിഷയങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലറില്‍ പ്രതിപാദിച്ചിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!