KERALA
നാടക സിനിമ സംവിധായകൻ സുവീരനും ഭാര്യ അമൃതക്കും നേരെ നടന്ന അക്രമ കേസിൽ ഒരാൾ അറസ്റ്റിൽ
വേളം: നാടക സിനിമ സംവിധായകൻ സുവീരനും ഭാര്യ അമൃതക്കും നേരെ നടന്ന അക്രമ കേസിൽ ഒരാൾ അറസ്റ്റിൽ. ചെറുകുന്ന് നടുക്കണ്ടിയിൽ മിഥുനിനെയാണ് (32) കഴിഞ്ഞ 17 ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഇൻസ്പെക്ടർ ടി.പി. ഫർഷാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അമൃതയുടെ പരാതി പ്രകാരം കണ്ടാലറിയാവുന്ന 15 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇതിൽ നെല്ലിയുള്ളതിൽ ശ്യാംജിത്തിനെ (34) അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ മിഥുനെ റിമാൻഡ് ചെയ്തു.
Comments