53 ലക്ഷം പേര്‍ക്ക് ഓണത്തിനുമുമ്പ് പെന്‍ഷന്‍ ; സഹകരണ സംഘങ്ങൾവഴി 24ന്‌ വിതരണം

തിരുവനന്തപുരം :ഓണത്തിനുമുമ്പ്‌ സംസ്ഥാനത്തെ 53.04 ലക്ഷംപേർക്ക്‌ ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കും. മെയ്‌, ജൂണ്‍, ജൂലൈ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ,- ക്ഷേമനിധി പെൻഷനുകളുടെ വിതരണം ശനിയാഴ്‌ച തുടങ്ങും. കുറഞ്ഞത്‌ 3600 രൂപവീതം ലഭിക്കും.

 

ഇതിനാവശ്യമായ 1941.17 കോടിരൂപ ധനവകുപ്പ്‌ ഉടൻ അനുവദിക്കും. സഹകരണ സംഘങ്ങൾവഴി പെൻഷൻ വിതരണം 24ന്‌ ആരംഭിക്കും. ബാങ്ക്‌ അക്കൗണ്ടിലേക്ക് 29 മുതൽ പെന്‍ഷന്‍തുക എത്തും. ക്ഷേമനിധി പെൻഷൻ വിതരണവും അന്നുതന്നെ ആരംഭിക്കും. കേരള സാമൂഹ്യ സുരക്ഷാ പെൻഷൻ ലിമിറ്റഡ്‌ എന്ന കമ്പനി വഴിയാണ്‌  പണം ലഭ്യമാക്കുക. 53,04,092 പേർക്കാണ്‌ പെന്‍ഷന്‍ അർഹത.  46,47, 616 പേർക്കാണ്‌ സാമൂഹ്യസുരക്ഷാ പെൻഷൻ.

 

ഇതിൽ 24,27,716 പേർക്കുള്ള 892.89 കോടിരൂപ ബാങ്ക്‌ അക്കൗണ്ടുവഴി നൽകും. 22,19,900 പേർക്ക്‌ 823.58 കോടിരൂപ സഹകരണ സംഘങ്ങൾവഴി നേരിട്ട്‌ വീടുകളിൽ എത്തിക്കും.

 

സർക്കാർ ധനസഹായം ഉപയോഗിച്ച്‌ പെൻഷൻ നൽകുന്ന ക്ഷേമനിധി ബോർഡുകളിൽ  16 മേഖലയിൽപ്പെട്ട 6,56,476 തൊഴിലാളികളുണ്ട്‌. ഇവർക്കെല്ലാം അതത്‌ ബോർഡുകൾ വഴിയാണ്‌ വിതരണം.
Comments

COMMENTS

error: Content is protected !!