KOYILANDILOCAL NEWS

‘നാടുമുടിക്കുന്ന മദ്യനയം’ മദ്യനിരോധന സമിതി കൊയിലാണ്ടിയിൽ പ്രതിഷേധ യോഗം നടത്തി

കൊയിലാണ്ടി: നാടുമുടിക്കുന്ന  നിർദ്ദിഷ്ട മദ്യനയത്തിനെതിരെ മത-ധാർമിക പ്രസ്ഥാനങ്ങൾ രംഗത്തിറങ്ങണമെന്ന് മദ്യനിരോധനസമിതി സംസ്ഥാനാധ്യക്ഷൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻഅഭ്യർത്ഥിച്ചു. താലൂക്ക് മദ്യനിരോധന സമിതി കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച മദ്യനയ പ്രതിഷേധ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു.
വേലായുധൻ കീഴരിയൂർ അധ്യക്ഷത വഹിച്ചു. വി.കെ.ദാമോദരൻ, അൻസാർ കൊയിലാണ്ടി, ഡോ. പ്രമോദ്സമീർ, പുതുക്കുടി ഹമീദ്, വി.എം രാഘവൻ , ഇയ്യച്ചേരി പദ്മിനി പ്രസംഗിച്ചു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button