KOYILANDILOCAL NEWSNEWS
നാട്ടുകാരെ ഭീതിയിലാഴ്ത്തിയ നായയെ തല്ലി കൊന്നു
കൊയിലാണ്ടി: പേയിളകിയ നായയെ നാട്ടുകാർ അടിച്ചു കൊന്നു.എളാട്ടേരി നടയ്ക്കൽ ഭാഗത്ത് ഭ്രാന്തൻ നായയെ നാട്ടുകാർ അടിച്ചു കൊന്നു.കഴിഞ്ഞ ദിവസം നിരവധി പേരെ കടിച്ച നായ പശുവിനെയും, മറ്റു തെരുവുപട്ടികളെയും കടിച്ചതായാണ് വിവരം ,ഇത് കാരണംവിദ്യാർത്ഥികളും ,തൊഴിലിനു പോകുന്നവരും ഭീതിയിലാണ്. ഈ വിഷയത്തിൽ പഞ്ചായത്ത് കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കടിയേറ്റ നായകളെ പിടിക്കാൻ പഞ്ചായത്ത് ആവശ്യമായ നടപടികൾ ചെയ്തില്ലെന്ന് നാട്ടുകാർ പറയുന്നു എന്നാൽ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ചതായാണ് പഞ്ചായത്ത് അധികൃതർ പറയുന്നത് ഈ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്.
Comments