സമന്വയ ആർട്ട് ഹബ്ബ് ഒമ്പതാം വാർഷികം ആഘോഷിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് അക്വഡക്ട് പ്രദേശത്ത് പ്രവർത്തിച്ചു വരുന്ന കലാസാംസ്കാരിക സ്ഥാപനമായ ഇമാസ് സമന്വയ ആർട്ട് ഹബ്ബ് ഒമ്പതാം വാർഷികാഘോഷം വിപുലമായ കലാപരിപാടികളോടെ ആഘോഷിച്ചു.

കുരുന്നു പ്രതിഭകൾ  കൊയിലാണ്ടി ഇ എം എസ്  ടൗൺ ഹാളിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തത് വേറിട്ട അനുഭവമായി മാറി. തുടർന്ന് മുതിർന്ന കുട്ടികളുടെ ഫ്യൂഷൻ മ്യൂസിക്കും ക്ലാസിക്കൽ നൃത്തരൂപങ്ങളും അരങ്ങിന് മാറ്റ് കൂട്ടി.

Comments
error: Content is protected !!