CALICUTDISTRICT NEWS
നാദാപുരത്ത് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവടക്കം മൂന്ന് പേർക്ക് പരിക്ക്
കോഴിക്കോട് നാദാപുരത്ത് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവടക്കം മൂന്ന് പേർക്ക് പരിക്ക്. നാദാപുരം – തലശ്ശേരി സംസ്ഥാന പാതയിൽ രാവിലെ പത്ത് മണിയോടെയാണ് സംഭവം. പാറക്കടവ് മുടന്തേരി സ്വദേശികളായ അതറിങ്കൽ മൊയ്തു (78), ഭാര്യ സൈനബ (54) ഓട്ടോ ഡ്രൈവർ റിനീഷ് (31) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാദാപുരം ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയനാട് ജില്ലയിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ നാലര വയസ്സുകാരന് ദാരുണാന്ത്യം. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീർ, സുബൈറ ദമ്പതികളുടെ മകൻ മുഹമ്മദ് യാമിനാണ് മരിച്ചത്. മേപ്പാടി വടുവഞ്ചാൽ റോഡിൽ നെടുങ്കരണ ടൗണിൽ വെച്ചാണ് സഞ്ചരിക്കുന്ന ഓട്ടോയ്ക്ക് കുറുകെ കാട്ടുപന്നി ചാടിയത്. ഓട്ടോയിലുണ്ടായിരുന്ന മുഹമ്മദ് യാമിന്റെ അമ്മ സുബൈറയ്ക്കും സഹോദരൻ മുഹമ്മദ് അമീനും പരിക്കേറ്റു.
Comments