ANNOUNCEMENTS
നാദാപുരത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു
ഷട്ടില്‍ കളിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞ് വീണ് മരിച്ചു. നാദാപുരം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ മാവുള്ളപറമ്പത്ത് കെ.പി രതീഷ് (51) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം രതീഷിന്റെ വീടിന് സമീപം ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കക്കട്ടിനടത്തുള്ള ചീക്കോന്നിലെ മാവുള്ള പറമ്പത്ത് നാണുവിന്റെ മകനാണ്.
Comments