നന്തി ഇരുപതാം മൈലില്‍ ബൈക്ക് അപകടം; വടകര താഴെ അങ്ങാടി സ്വദേശിക്ക് ദാരുണാന്ത്യം

കൊയിലാണ്ടി: നന്തി ടൗണിന് സമീപം ഇരുപതാം മൈലില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വടകര താഴെ അങ്ങാടി കോതി സ്വദേശിയും എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകനുമായ മൂന്നിലകത്ത് പറമ്പ് ഹാരിസാണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു. ഹാരിസിനൊപ്പമുണ്ടായിരുന്ന ശുഹൈബിന് പരിക്കേറ്റു. എസ്.കെ.എസ്.എസ്.എഫ് വടകര മേഖലയിലെ വിഖായ ആക്റ്റീവ് വിഹ് അംഗവും ജില്ലാ സമിതി അംഗവുമാണ് ശുഹൈബ്.

രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഹാരിസും ശുഹൈബും സഞ്ചരിച്ച ബൈക്കിന് പിന്നില്‍ പിക്കപ്പ് വാഹനം ഇടിക്കുകയായിരുന്നു. ചാലിയത്ത് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ കൗണ്‍സില്‍ മീറ്റില്‍ പങ്കെടുക്കാന്‍ പോകവെയാണ് അപകടമുണ്ടായത്.   ഭാര്യ : റംല, ഉമ്മ: ഖദീജ. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Comments

COMMENTS

error: Content is protected !!