KOYILANDILOCAL NEWS

നാല്പത്തൊന്ന് വർഷം മുമ്പ് തിരുവങ്ങൂർ ഹൈസ്ക്കൂളിൽ എസ് എസ് എൽ സി പൂർത്തിയാക്കിയവർ കാപ്പാട് മണൽ പുറത്ത് ഒത്തുകൂടി

അവർ 200 പേർ നാല്പത്തൊന്ന് വർഷം മുമ്പ് തിരുവങ്ങൂർ ഹൈസ്ക്കൂളിൽ എസ്എസ് എൽസി പൂർത്തിയാക്കി പടിയിറങ്ങിയവർ പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും തിരയെടുത്ത് കൊണ്ട് കാപ്പാട് മണൽ പുറത്ത് ഒത്തുകൂടി. തങ്ങളുടെ വിദ്യാഭ്യസന ചുവടുകൾക്കും കൗമാര ചിന്തകൾക്കും ബലമേകിയ ഹൈസ്ക്കൂൾ കാലം പ്രിയ ഗുരുനാഥൻമാരുടെ സാന്നിധ്യത്തിൽ ഓർത്തെടുക്കുകയായി രുന്നു യൂണിറ്റി 81 ഒരുക്കി ക്കൊണ്ട് .

ഹൈസ്ക്കൂൾ സ്ഥാപക കാലത്തെ പ്രധാനാധ്യാപകൻ കെ.കണ്ണൻ മാസ്റ്ററുടെ നാമധേയത്തിൽ ഒരുക്കിയ നഗരിയിലായിരുന്നു 1981 എസ്എസ് എൽസി ബാച്ച് വിദ്യാർഥികളുടെ മഹാസംഗമം . കവിയും ചിത്രകാരനുമായ യു കെ രാഘവൻ മാസ്റ്റർ യൂണിറ്റി 81 ഉദ്ഘാടനം ചെയ്തു. വാട്സാപ് കൂട്ടായ്മയായ തിരുവരങ്ങ് 81 ചെയർമാൻ ഗോവിന്ദൻ കീഴന അധ്യക്ഷത വഹിച്ചു. അധ്യാപക അവാർഡ് ജേതാവ് സുനിൽതിരുവങ്ങൂർ , കേരള മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന തലത്തിൽ നടത്തിയ പ്രബന്ധ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച പൂർവ്വ വിദ്യാർഥിനി അഖില ശ്രീ തുവ്വക്കോട് എന്നിവരെ ആദരിച്ചു. ചടങ്ങിൽ ജൈവകർഷകൻ ശശികുമാർ പാലയ്ക്കൽ തയ്യാറാക്കിയ മിന്റ് തുളസി തൈകൾ എല്ലാവർക്കും വിതരണം നടത്തി. വാഴയിൽ ശിവദാസൻ ആശംസ പറഞ്ഞു . ജനറൽ കൺവീനർ സത്യനാഥൻ മാടഞ്ചേരി സ്വാഗതവും സജിത പൂന്തുരുത്തി നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button