സ്വാന്തന പരിചരണത്തിനായി പേന വിൽപ്പന തുടങ്ങി

 

കൊയിലാണ്ടി നഗരസഭ താലൂക്ക് ആശുപത്രിയില്‍ സാന്ത്വനം പാലീയേറ്റീവ് കെയര്‍ ‘കൂട്ടിനായ്’ പദ്ധതിയുടെ ഭാഗമായി പേന കൗണ്ടര്‍ ആരംഭിച്ചു. കൊയിലാണ്ടി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചു നല്‍കിയ പേപ്പര്‍ പേനയാണ് കൗണ്ടറില്‍ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായി വെച്ചിരിക്കുന്നത്. ആശുപത്രിയില്‍ എത്തുന്നവര്‍ പേന വാങ്ങുന്നതിലൂടെ ലഭിക്കുന്ന പണം സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. താലൂക്ക് ആശുപത്രിയില്‍ വെച്ച് നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട്‌ഡോ: പി.പ്രതിഭ. വാര്‍ഡ് കൗണ്‍സിലര്‍ സി.കെ. സലീന ഡോ: സുഘോഷ്, ഡോ: സന്ധ്യ കുറുപ്പ് നഴ്‌സിംഗ് സൂപ്രണ്ട് , വിജയലക്ഷ്മി ,ജു നായര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ‘ സി.കെ.സുരേഷ് ബാബു, പാലിയേറ്റീവ് വളണ്ടിയര്‍മാരായ വിപിന്‍ ആനന്ദ്, നൗഷിത, സമീറ, സബിത, എന്നിവര്‍ സന്നിഹിതരായിരുന്നു.

Comments

COMMENTS

error: Content is protected !!