KOYILANDILOCAL NEWS

നിടുംമ്പൊയിൽ ബി കെ എൻ എം യൂ പി സ്കൂൾ വാർഷികാഘോഷവും നഴ്സറി ഫെസ്റ്റും നടത്തി

മേപ്പയ്യൂർ  നിടുംമ്പൊയിൽ ബി.കെ.എൻ.എം യു പി സ്കൂളിൻ്റെ വാർഷികാഘോഷവും നഴ്സറി ഫെസ്റ്റും മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ശോഭ എൻ പി ഉദ്ഘാടനം ചെയ്തു.

മാറിവരുന്ന സാമൂഹ്യ സാഹചര്യങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികളിലുണ്ടാവുന്ന തെറ്റായ പ്രവണതകളെ മറികടക്കാൻ ഏറ്റവും നല്ല ഉപാധികളിലൊന്നാണ് വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന കലോത്സവങ്ങളെന്ന് അവർ പറഞ്ഞു.  മാത്രമല്ല രക്ഷിതാവും വിദ്യാർത്ഥികളും അധ്യാപകരും സമൂഹവും തമ്മിൽ മാനസികമായി അടുക്കുന്നതിനും ഇത്തരം മേളകൾ സഹായകമാണെന്നും അവർ അഭിപ്രായപ്പെട്ടു. പിടിഎ പ്രസിഡൻ്റ് ശശീന്ദ്രൻ പുളിയത്തിങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ പി ജി രാജീവ് നഴ്സിറി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം ചെയ്തു. കെ എം എ അസീസ് സ്വാഗതമാശംസിച്ചു.


എം പി ടി എ ചെയർപേഴ്സൺ നീതു ചാമകണ്ടി കെ.ഗീത, കെ ടി പ്രഭ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വൈവിധ്യങ്ങളായ കലാവിരുന്ന് അരങ്ങേറി. പൂർവ്വ വിദ്യാർത്ഥി കാസിം മാവട്ട് , സുരേഷ് കെ എം, സൽമാൻ വടകര തുടങ്ങിയവരുടെ ഗാനാലാപനം ശ്രദ്ധേയമായിരുന്നു. അരിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ  ബിനി കെ സമ്മാനവിതരണം നിർവ്വഹിച്ചു. പ്രശസ്ത കലാകാരൻ ബിജു കുറുവങ്ങാടിൻ്റെ ഗാനമേളയോടെ കലോത്സവത്തിന് സമാപനമായി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button