നിപ കാരണം മരിച്ച കുട്ടിക്ക് മെഡിക്കൽ കോളിജിൽ സ്വാബ് പരിശോധന നടത്തിയില്ല.
നിപ വൈറസ് ബാധമൂലം മരിച്ച പാഴൂരിലെ പന്ത്രണ്ടുവയസ്സുകാരന് മെഡിക്കൽ കോളേജിൽ സ്വാബ് പരിശോധന നടത്തിയില്ല. നിപ സംശയത്തെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽനിന്നാണ് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചതും രോഗം സ്ഥിരീകരിച്ചതും.
ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഓഗസ്റ്റ് 31-ന് ഉച്ചയോടെയാണ് കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. അത്യാഹിത വിഭാഗത്തിൽ മൊബൈൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ, ഐ.സി.യു. കിട്ടാത്തതിനാൽ ഒന്നിന് ബുധനാഴ്ച രാവിലെ 11 മണിയോടെ രക്ഷിതാക്കൾ കുട്ടിയെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചപ്പോൾ സ്രവപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു
എന്നാൽ കോവിഡ് സന്നാഹങ്ങൾ വിവരിക്കുമ്പോൾ എവിടെയും വെൻ്റിലേറ്റർ ക്ഷാമം ഇല്ലെന്നാണ് മന്ത്രി ആവർത്തിച്ചു കൊണ്ടിരുന്നത്. എന്നാൽ അത്യസന്ന നിലയിൽ 12 വയസ്സുകാരനായ കുട്ടിക്ക് വെൻ്റിലേറ്റർ ലഭിച്ചില്ല. ഇതാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനും കൂടുതൽ പേരിലേക്ക് പടരും മുൻപേ സ്വാബ് പരിശോധന നടത്താനുമുള്ള സാഹചര്യം ഉണ്ടാക്കിയത്.
ചാത്തമംഗലം പാഴൂർ മുന്നൂരിലെ തെങ്ങുകയറ്റ തൊഴിലാളിയായ വായോളി ബിച്ചുട്ടി എന്ന അബൂബക്കറിൻ്റെയും ഉമ്മിണിയിൽ വാഹിദയുടെയും എകമകനാണ് മരിച്ച മുഹമ്മദ് ഹാഷിം.