നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് തിരിച്ചടി
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് തിരിച്ചടി. വിചാരണാക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. മന്ത്രി ശിവന്‍കുട്ടി അടക്കമുള്ളവരുടെ ആവശ്യമാണ് കോടതി തള്ളിയത്. ഹർജിയിൽ ഈ മാസം 26 ന് കോടതി വിശദമായ വാദം കേൾക്കും.
സ്റ്റേ ആവശ്യം ഹൈക്കോടതി തള്ളിയതോടെ ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ ഈ മാസം പതിനാറിന് വിചാരണാകോടതിയില്‍ ഹാജരാകണം. തിരുവനന്തപുരത്തെ മജിസ്‌ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ സാങ്കേതികവാദങ്ങള്‍ ഉന്നയിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

പ്രധാന തെളിവായ ദൃശ്യങ്ങളുടെ ആധികാരികതെയ ചോദ്യം ചെയ്ത പ്രതികള്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ചില നേതാക്കളെ മാത്രം തിരഞ്ഞു പിടിച്ച് പ്രതിയാക്കിയതാണെന്നും ഹര്‍ജികളില്‍ ആരോപിച്ചു. എന്നാല്‍ മാതൃകയാകേണ്ട ജനപ്രതിനിധികളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തികളാണ് നിയമസഭയില്‍ നടന്നതെന്നും പ്രതികള്‍ വിചാരണ നേരിടാനുമായിരുന്നു വിടുതല്‍ ഹര്‍ജികള്‍ തള്ളിയുള്ള സിജെഎമ്മിന്‍റെ ഉത്തരവ്.