Uncategorized
നിലക്കൽ മുതൽ പമ്പ വരെ റോഡിരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഹൈക്കോടതി വിലക്കി
ശബരിമലയിൽ നിലക്കൽ മുതൽ പമ്പ വരെ റോഡിരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഹൈക്കോടതി വിലക്കി. പമ്പ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇക്കാര്യം ഉറപ്പാക്കണം.സ്പെഷൽ കമ്മീഷണർ വെള്ളിയാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്.
കഴിഞ്ഞ തീര്‍ഥാടനകാലത്തും ഹൈക്കോടതി സമാനമായ നിര്‍ദേശം നല്‍കിയിരുന്നു. ഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉത്തരവെന്നും ഇക്കാര്യം പൊലീസ് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. പാര്‍ക്കിങ് വിലക്ക് നടപ്പാക്കാന്‍ എന്തൊക്കെ നടപടി സ്വീകരിച്ചു എന്ന് വെള്ളിയാഴ്ച ദേവസ്വം സ്പെഷല്‍ കമ്മിഷണര്‍ കോടതിയെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
Comments