LOCAL NEWS
നിഷ്കളങ്കതയുടെ കുരുന്നു ബാല്യങ്ങൾക്ക് ഹൃദ്യമായ ഓണ ഓർമകളെ സമ്മാനിച്ചു കൊണ്ട് ലിറ്റൽ കിങ്‌സ് പബ്ലിക് സ്കൂളിന്റെ ഓണാഘോഷം 2k22..
കൊയിലാണ്ടി : ഓണ പൂക്കളവും കുരുന്നുകളുടെ മത്സരങ്ങളാലും വിഭവ സമൃദ്ധമായ ഓണ സദ്യയും രക്ഷിതാക്കളുടെ തനത് കേരളീയ തിരുവാതിരയും കൊണ്ട് സമ്പന്നമായ ആഘോഷ പരിപാടികൾക്ക് സുപ്രസിദ്ധ മജീഷ്യൻ ശ്രീജിത്ത് വിയ്യൂരിന്റെ വര്ണാഭമായ മാജിക് ഷോ കുരുന്നു കാണികളിൽ അത്ഭുതവും ആവേശവും ജനിപ്പിച്ചു.വാശിയൊട്ടും ചോരാത്ത കുഞ്ഞു മനസുകൾക്കൊപ്പം രക്ഷ കർത്താക്കളും അധ്യാപകരും ഒത്തു ചേർന്നപ്പോൾ നര്മം കലർന്ന വടം വലി മത്സരം കാണികൾക്ക് പുതിയൊരനുഭവമായി.പ്രിൻസിപ്പൽ ശംസുദ്ധീൻ ടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടിക്ക് ഉമ ശംസുദ്ധീൻ. രമ്യ കുറുവങ്ങാട് റിൻസി. ഫസ്മി.ശീതൾ അമൃത. തുടങ്ങിയ അധ്യാപകർ നിയന്ധ്രിച്ചു. മത്സരര്തികൾക്കുള്ള ഉപഹാര വിതരണം പി ടി എ പ്രസിഡന്റ് നിവിജ ലാലി നിർവഹിച്ചു.
Comments