LOCAL NEWS
നിർത്തിയിട്ട ഗുഡ്സ് ഓട്ടോയിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ടു യുവാക്കളെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു
കൊയിലാണ്ടി: കഴിഞ്ഞ ദിവസം നന്തിയിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോയിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ടു യുവാക്കളെ തന്ത്രപരമായി കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. മേലൂർ കളരിക്കണ്ടി കെ ആഷിഫ്, 25, മേലുർ മാവിളിച്ചിക്കണ്ടി എസ്.എസ്. സൂര്യൻ 23- എന്നിവരെയാണ് കൊയിലാണ്ടി എസ് ഐ.അനീഷും സംഘവും അറസ്റ്റ് ചെയ്തത്.ഇതിൽ സൂര്യൻ ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതിയായിരുന്നു. മോഷ്ടിച്ച ബാറ്ററി നന്തിയിലെ ബാറ്ററി കടയിൽ നിന്നും പോലിസ് അന്വേഷണത്തിനിടയിൽ പിടിച്ചെടുത്തു. അന്വേഷണ സംഘത്തിൽ എ.എസ്.ഐ.രമേശൻ, എസ്.സി.പി. ഒ.സതീശൻ തുടങ്ങിയവരാണുണ്ടായിരുന്നത്
Comments