പെരുവട്ടൂര്‍ സ്വദേശിയായ 24 കാരിയെ കാണാനില്ലെന്ന് പരാതി

ഇന്നലെ വൈകുന്നേരം മുതല്‍ പെരുവട്ടൂര്‍ സ്വദേശിയായ 24 കാരിയെ  കാണാനില്ലെന്ന് പരാതി. പെരുവട്ടൂര്‍ കരിവീട്ടില്‍ വിപിന്റെ ഭാര്യ അഭിരാമിയെയാണ് കാണാതായിരിക്കുന്നത്.

കാണാതാവുമ്പോള്‍ ചാരനിറത്തിലുള്ള ചുരിദാറാണ് ധരിച്ചിരുന്നത്. 

ഇതുസംബന്ധിച്ച് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി പൊലീസില്‍ അറിയിക്കുക.

Comments

COMMENTS

error: Content is protected !!