നിർമ്മാണമേഖലയിലെ തൊഴിലാളികൾക്ക് പെൻഷനും അംശാദായവും ഉടൻ ലഭ്യമാക്കണം -ഐ എൻ ടി യു സി
പേരാമ്പ്ര:നിർമ്മാണമേഖലയിലെ തൊഴിലാളികൾക്ക് 2021 മെയ് മാസം മുതൽ പെൻഷനും അവരടച്ച അംശാദായവും ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നും ഇവ വിതരണം ചെയ്യണമെന്നും ഐ എൻ ടി യു സി ചെറുവണ്ണൂർ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
തയ്യൽ തൊഴിലാളികളുടെ ക്ഷേമനിധിയിൽ നിന്നു തൊഴിലാളികളുടെ മക്കൾക്ക് കിട്ടുന്ന വിവാഹ ധനസഹായം 5000 രൂപയിൽ നിന്നും 10000 രൂപയാക്കി വർധിപ്പിച്ചു കൊണ്ട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നൽകണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
ആവള – മഠത്തിൽമുക്കിൽ വെച്ച് നടന്ന കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് കെ രാജീവ് ഉദ്ഘാടനം ചെയ്തു.
കെ പി അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ദേശീയ പ്രവർത്തക സമിതി അംഗം മനോജ് എടാണി മുഖ്യ പ്രഭാഷണം നടത്തി. സി കെ ബാലൻ, വി പി സുരേഷ്, കെ പി വേണുഗോപാൽ, എം കെ സുരേന്ദ്രൻ, വി വി ദിനേശൻ, ഇ കെ രാജൻ നായർ ,വി കെ വിനോദൻ, പങ്കജം കുപ്പേരിയിൽ, എം കേളപ്പൻ എന്നിവർ സംസാരിച്ചു.