പ്രളയവുമായി ബന്ധപ്പെട്ട് ദുരന്തം ലഘൂകരിക്കുക എന്ന ഉദ്ദേശത്തോടുകൂടി മോക്‌ഡ്രിൽ നടത്തി

കൊയിലാണ്ടി:  പ്രളയവുമായി ബന്ധപ്പെട്ട് ദുരന്തം ലഘൂകരിക്കുക എന്ന ഉദ്ദേശത്തോടുകൂടി മോക്‌ഡ്രിൽ നടത്തി. കൊയിലാണ്ടി കാവുംവട്ടം എം യുപി സകൂൾ, പടന്നയിൽ എന്നീ രണ്ടു സ്ഥലങ്ങൾ കേന്ദ്രികരിച്ചാണ് ദേശീയ ദുരന്തനിവാരണ വകുപ്പിൻറെ നേതൃത്വത്തിൽ മോക്‌ ഡ്രിൽ സംഘടിപ്പിച്ചത്.

ഫയർ ആൻഡ് റസ്ക്യൂ സർവീസസ്, പോലീസ്, ആരോഗ്യവകുപ്പ്, കെഎസ്ഇബി, റവന്യൂ വകുപ്പ്, മോട്ടോർ ഡിപ്പാർട്ട്മെൻറ്, ഇറിഗേഷൻ, തദ്ദേശവകുപ്പ്, സിവിൽ ഡിഫെന്‍സ്, നാട്ടുകാര്‍, മോണിറ്ററിങ് അതോറിറ്റിയായി ബി എസ് എഫ് സേന തുടങ്ങി എല്ലാ വകുപ്പുകളെയും കോർത്തിണക്കിക്കൊണ്ട് ആയിരുന്നു പരിപാടി. വെള്ളപ്പൊക്കം ഉണ്ടായ പ്രദേശത്തുനിന്നും ആളുകളെ എങ്ങനെ പെട്ടെന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കാം,എങ്ങനെ വീട്ടിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാം, മെഡിക്കൽ സഹായാം ലഭ്യമാക്കാം, വിവിധ വകുപ്പുകളുടെ ഏകീകരണം എങ്ങനെ എന്നിങ്ങനെ വിവിധ മേഖലകളിൽ ഡ്രില്ലിന്റെ സഹായത്താൽ ഏകദേശ ധാരണ ഉണ്ടാക്കാൻ സാധിച്ചു.

കൊയിലാണ്ടി തഹസിൽദാരുടെ നേതൃത്വത്തിൽ പ്രോഗ്രാം പ്ലാനിങ് ചീഫ് ആയി കൊയിലാണ്ടി ഫയർ സ്റ്റേഷൻ സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ കാര്യങ്ങൾ ഏകോപിപ്പിച്ചു. രാവിലെ ഒന്പത് മണിക്ക് തുടങ്ങിയ പരിപാടി മൂന്നു മണിയോടുകൂടി അവസാനിച്ചു. കേരളത്തിലെ എല്ലാ താലൂക്കുകളിലും ഇന്ന് നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് കൊയിലാണ്ടിയിലും മോക്‌ഡ്രിൽ നടത്തിയത്.

Comments

COMMENTS

error: Content is protected !!