നിർമ്മാണ തൊഴിലാളി മേഖല വ്യവസായമായി പ്രഖ്യാപിക്കണം, ഐ എൻ ടി യു സി
പേരാമ്പ്ര: ലക്ഷക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന നിർമ്മാണ തൊഴിൽ മേഖല വ്യാവസായമായി പ്രഖ്യാപിക്കുകയും വ്യവസായ തൊഴിലാളികൾക്ക് കിട്ടി കൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സംരക്ഷണവും എല്ലാ നിർമ്മാണ തൊഴിലാളികൾക്കും ലഭ്യമാക്കണമെന്നും ബിൽഡിംങ്ങ് ഏൻ്റ് റോഡ് വർക്കോഴ്സ് ഫെഡറേഷൻ,ഐ എൻ ടി യു സി പേരാമ്പ്ര നിയോജക മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു. ഐ എൻ ടി യു സി അഖിലേന്ത്യാ പ്രവർത്തക സമിതി അംഗം എം കെ ബീരാൻ ഉദ്ഘാടനം ചെയ്തു. സി കെ ബാലൻ അധ്യക്ഷനായിരുന്നു. എം പി ജനാർദ്ദനൻ,ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ്, സതീശൻ പെരിങ്ങളം, എ പി പീതാബരൻ, സി എച്ച് രാഘവൻ, എ ഗോവിന്ദൻ,വി വി ദിനേശൻ, ഇ വി മനോജ്, രഞ്ജിത്ത് തുമ്പക്കണ്ടി, സംസാരിച്ചു. ഭാരവാഹികളായി സി കെ ബാലൻ,പ്രസിഡൻ്റ. കേളപ്പൻ ആവള, ടി പി സോമൻ സി എച്ച് രാഘവൻ വൈസ് പ്രസിഡന്റ്മാർ. എ ഗോവിന്ദൻ,ജനറൽ സെക്രട്ടറി. രഞ്ജിത്ത് തുമ്പക്കണ്ടി, എം ബീരാൻ സെക്രട്ടിറിമാർ. ഇ വി മനോജ്,ട്രഷറർ. എന്നിവരെ തെരെഞ്ഞടുത്തു.