KOYILANDILOCAL NEWS
നിർമ്മാണ തൊഴിലാളി സംഘം (ബി എം എസ്) പന്തലായനി വില്ലേജ് ഓഫീസിനു മുന്നിൽ മാർച്ചും ധർണ്ണയും നടത്തി
കൊയിലാണ്ടി: നിർമ്മാണ തൊഴിലാളികളുടെ പെൻഷനും ആനുകൂല്യങ്ങളും കവർന്നെടുക്കുന്ന കേരള സർക്കാറിൻ്റെ തൊഴിലാളി വഞ്ചനക്കെതിരെയും, നിർമ്മാണ തൊഴിലാളികളുടെ പെൻഷൻകാരുടെ പ്രതിസന്ധി പരിഹരിക്കണമെന്നും, അന്യായമായി വർദ്ധിപ്പിച്ച കെട്ടിട നികുതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് നിർമാണ തൊഴിലാളി സംഘം ബി.എം.എസ്.പന്തലായനി വില്ലേജ് ഓഫീസിനു മുന്നിൽ മാർച്ചും ധർണ്ണയും നടത്തി. ജില്ലാ സെക്രട്ടറി ടി. യം.പ്രശാന്ത് ഉൽഘാടനം ചെയ്തു. ഇ ഗിരീഷ്, കെ.ഷാജി, എൻ കെ രാജേഷ്, കെ.രാജൻ പെരുവട്ടൂർ സംസാരിച്ചു
Comments