മുചുകുന്ന് മനോളിത്താഴ പാടശേഖരത്തിലെ പുഞ്ചകൃഷിയുടെ കൊയ്ത്തുത്സവം മാര്‍ച്ച് 26 ന്

കൊയിലാണ്ടി: മുചുകുന്ന് മനോളിത്താഴ പാടശേഖരത്തിലെ പുഞ്ചകൃഷിയുടെ കൊയ്ത്തുത്സവം മാര്‍ച്ച് 26 ന് കാലത്ത് മുതിര്‍ന്ന കര്‍ഷകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നടക്കും, കര്‍ഷകര്‍ കാര്‍ഷിക കൂട്ടായ്മയുടെ കീഴില്‍ 20 ഏക്കറോളം നെല്‍കൃഷിയാണ് ചെയ്തു വരുന്നത്. പ്രദേശത്തെ പ്രവാസികളും കര്‍ഷകരും ചേര്‍ന്ന് കൃഷിയിറക്കി. തരിശ് കിടന്ന നാലേക്കറോളം ആദ്യഘട്ടത്തില്‍ കൃഷിയോഗ്യമാക്കി. രക്തശാലിയും നവരയും കൃഷിയിറക്കി. പാരമ്പര്യ വിത്തിനങ്ങളോടൊപ്പം വൈശാഖും കൃഷിചെയ്തു തുടങ്ങി.

എസ് ബി ആര്‍ ബി ടി എം ഗവണ്‍മെന്റ് കോളേജിലെ നാച്ചുറല്‍ ക്ലബ് കൃഷിയില്‍ പങ്കാളികളായി പൂര്‍ണ്ണമായും ജൈവകൃഷിയാണ് ചെയ്തു വരുന്നത്. ഹരിതകഷായം, ഫിഷ് അമിനോ ആസിഡ്, പഞ്ചഗവ്യം, ജീവാമൃതം ഗോമൂത്രം, ചാണകവും, ബയോപൊട്ടാഷും ഒപ്പം ജൈവകീടനാശിനിയും. ജില്ലാ പഞ്ചായത്തും, ബ്ലോക്ക് പഞ്ചായത്തും, ഗ്രാമ പഞ്ചായത്തും നല്ല പിന്‍തുണ നല്‍കി കൂടെ നിന്നതായി കര്‍ഷകന്‍ തെക്കെടെത്ത് സജീന്ദ്രന്‍ പറഞ്ഞു. കെ പി പ്രകാശന്‍, ഇ റഷിദ്, ടി കെ മുനീര്‍, ടി കെ അസ്സെയ്‌നര്‍, കെ ഷൗക്കത്ത്, ടി.കെ കരീം, എ എം ആര്‍ റഷീദ്, മുരളീധരന്‍, എന്‍ കെ സലീം, പി സയിദ് എന്നിവരുടെ മേല്‍നേട്ടത്തിലാണ് കാര്‍ഷിക പ്രവൃത്തികള്‍ നടത്തി വരുന്നത്.

Comments

COMMENTS

error: Content is protected !!