KERALAMAIN HEADLINES
നിൽക്കണോ പോകണോ – ആർ.എസ്.പി സംസ്ഥാന കമ്മിറ്റി ഇന്ന്
യുഡിഎഫിലെയും കോൺഗ്രസിലെയും അഭിപ്രായ വ്യത്യാസങ്ങൾ തുടരവേ ആർഎസ്‌പി സംസ്ഥാന കമ്മിറ്റി ശനിയാഴ്‌ച തിരുവനന്തപുരത്ത് ചേരും. യുഡിഎഫിൽ തുടരുന്നതിലും സ്വതന്ത്രമായി നിൽക്കുന്നതിലും ചർച്ചയുണ്ടാകും. കോൺഗ്രസുമായി ആറിനുചേരുന്ന ഉഭയകക്ഷി യോഗത്തിൽ ഉന്നയിക്കാനുള്ള വിഷയങ്ങളും ചർച്ചയാകും. യുഡിഎഫ് നേതൃയോഗങ്ങളിൽ പങ്കെടുക്കേണ്ടെന്ന് ആർഎസ്‌പി സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചിരുന്നു. എൽഡിഎഫ് വിട്ട് യുഡിഎഫിന്റെ ഭാഗമായശേഷം തെരഞ്ഞെടുപ്പുകളിൽ പാർടിക്കുണ്ടായ തോൽവിയും അവഗനയും ചർച്ചയാവും
തോൽക്കുന്ന സീറ്റുമാത്രം ആർഎസ്‌പിക്ക് നൽകുന്നത് ഇനി അംഗീകരിക്കില്ലെന്ന് എൻ കെ പ്രേമചന്ദ്രനും പ്രഹസനമാകുന്ന യുഡിഎഫ് യോഗത്തിനു പോകാനില്ലെന്ന് ഷിബു ബേബിജോണും കഴിഞ്ഞദിവസം പ്രതികരിച്ചു. യോഗത്തിൽ താഴേത്തട്ടിലെ സംഘടനാ സമ്മേളനങ്ങളും നിശ്ചയിക്കും.
Comments