ഊട്ടിയിൽ മദ്യം വാങ്ങണോ. വാക്സിനേറ്റഡ് സർട്ടിഫിക്കറ്റ് വേണം

കോവിഡ്‌ പ്രതിരോധ കുത്തിവയ്പ്പ് സജീവമാക്കുന്നതിന്റെ ഭാഗമായി ടാസ്മാക്ക് ഔട്ട്‌ലെറ്റുകളില്‍ എത്തുന്നവര്‍ക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കി നീലഗിരി ജില്ല. ടാസ്മാക്കില്‍ മദ്യം വാങ്ങാൻ എത്തുന്നവര്‍ കോവിഡ് -19 നെതിരെ രണ്ട് ഡോസ് കുത്തിവയ്പ്പുകളും എടുത്തിട്ടുണ്ടെന്ന് കാണിക്കുന്ന രേഖകള്‍ ഹാജരാക്കണം എന്ന നിബന്ധന വെച്ചു.

നീലഗിരി നിവാസികള്‍ക്കായുള്ള പ്രതിരോധ കുത്തിവയ്പ്പ് ഊര്‍ജിതപ്പെടുത്തുന്നത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് കളക്ടർ ഇന്നസെൻ്റ് ദിവ്യ പറഞ്ഞു. ജില്ലയിലെ ജനസംഖ്യയുടെ ഏതാണ്ട് 97 ശതമാനത്തെയും വാക്സിൻ എടുപ്പിക്കാൻ കഴിഞ്ഞതായും അവർ പറഞ്ഞു.  ഒരു ഡോസ് എടുത്ത എല്ലാവരെയും രണ്ടാമത്തെ ഡോസ് കൂടി മുടക്കമില്ലാതെ എടുപ്പിക്കണമെന്ന് തീരുമാനിച്ചു. അതിന്റെ ഭാഗമായി, ആ ലക്ഷ്യത്തിലെത്താൻ ഇത്തരമൊരു നടപടി എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും കളക്ടർ അറിയിച്ചു.

നീലഗിരിയിൽ ടാസ്മാക്ക് ഔട്ട്‌ലെറ്റുകളില്‍ മദ്യം വാങ്ങുന്നതിന് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾക്കൊപ്പം ആധാർ കാർഡുകളും സമർപ്പിക്കേണ്ടതുണ്ട്.

Comments

COMMENTS

error: Content is protected !!