LOCAL NEWS
റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം
താമരശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം. 2000 ജനുവരി ഒന്ന് മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്കും, ജോലിയിൽ നിന്നും വിടുതൽ ചെയ്ത സർട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റർ ചെയ്യാത്തവർക്കും, പുതുക്കൽ റദ്ദായി വീണ്ടും രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും ഈ അവസരം ഉപയോഗിക്കാം. മെയ് 31 വരെ ഓൺലൈൻ പോർട്ടലിന്റെ ഹോംപേജിൽ നൽകിയിട്ടുള്ള Special Renewal’ ഓപ്ഷൻ വഴിയോ, ഓഫീസിൽ നേരിട്ട് ഹാജരായോ രജിസ്ട്രേഷൻ പുതുക്കാം. വെബ്സൈറ്റ്: www.eemployment.kerala.gov.in
Comments