കൊയിലാണ്ടി മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

കൊയിലാണ്ടി താലൂക്കിലെ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമത ധർമ്മസ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ഏപ്രിൽ 5ന് വൈകിട്ട് 5 മണിക്ക് മുൻപായി കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള ഡി ബ്ലോക്ക് മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാ ഫോറത്തിനും മറ്റ് വിശദവിവരങ്ങൾക്കും മേപ്പടി ഓഫീസിലോ, വകുപ്പിന്റെ കോഴിക്കോട് ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് : 0495 2374547

Comments

COMMENTS

error: Content is protected !!