LOCAL NEWS
നീര്‍ ചാലുകള്‍ ഒഴുകട്ടെ കതിര്‍മണികള്‍ നിറയട്ടെ’ പദ്ധതി ഉദ്ഘാടനം ചെയ്തു
വേളം ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ‘നീര്‍ ചാലുകള്‍ ഒഴുകട്ടെ കതിര്‍മണികള്‍ നിറയട്ടെ’ പദ്ധതി ഉദ്ഘാടനം ചെയ്തു. തോടുകളുടെ നവീകരണവും കയര്‍ ഭൂവസ്ത്രം വിരിച്ച് നീരൊഴുക്ക് സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി ബാബു അധ്യക്ഷനായി. സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷരായ സറീന നടുക്കണ്ടി, സുമ മലയില്‍, പി. സൂപ്പി, അസിസ്റ്റന്റ് സെക്രട്ടറി ടി.പി. അനീഷ് കുമാര്‍, ഓവര്‍സിയര്‍മാരായ സജീര്‍, നിധിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments