നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മെഡിക്കൽ പ്രവേശനത്തിന് 9.93 ലക്ഷം പേരാണ് ഇക്കുറി യോഗ്യത നേടിയത്. രാജസ്ഥാൻ സ്വദേശിനി തനിഷ്ക്കയ്ക്കാണ് ഒന്നാം റാങ്ക്. ആദ്യ 20 റാങ്കിൽ കേരളത്തിൽ നിന്ന് ആരുമില്ല. യോഗ്യത നേടിയവരിൽ പെൺകുട്ടികളാണ് മുന്നിലുള്ളത്. ( NEET Exam Result Published ).
ആൺകുട്ടികളെക്കാൾ 1.3 ലക്ഷം പെൺകുട്ടികൾ അധികമായി യോഗ്യത നേടിയിട്ടുണ്ട്. നീറ്റ് പരീക്ഷ എഴുതിയത് 17.64 ലക്ഷം വിദ്യാർത്ഥികളാണ്.
Comments