നെടുങ്കണ്ടം കസ്റ്റഡി മരണം; ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും

 

നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. എഡിജിപിക്കാണ് റിപ്പോർട്ട് നൽകുക. എസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ടിൽ പരാമർശമുള്ളതായാണ് വിവരം. രാജ്കുമാറിന്റെ മരണത്തിൽ കുമളിയിലെ സാമ്പത്തിക മാഫിയയ്ക്കും പങ്കുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്റിലിരിക്കെ മരിച്ച രാജ്കുമാറിന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമർദ്ദനമേറ്റെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

രാജ്കുമാറിനെ പൊലീസുകാർ മർദ്ദിച്ചത് മദ്യലഹരിയിലായിരുന്നെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്. മർദ്ദന വിവരങ്ങൾ ഉൾപ്പെടെ രാജ്കുമാറിന്റെ ആരോഗ്യനിലയെക്കുറിച്ച് അപ്പപ്പോൾ തന്നെ എസ്പിയെ അറിയിച്ചിരുന്നതായി സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്.രാജ്കുമാർ നാല് ദിവസം കസ്റ്റഡിയിൽ ഉണ്ടായിരുന്നെന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നെന്നും പണം കണ്ടെടുക്കാൻ ഉന്നത ഉദ്യോഗസ്ഥർ ശക്തമായ സമ്മർദ്ദം ചെലുത്തിയെന്നുമാണ് പോലീസുകാർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരിക്കുന്നത്.

Comments

COMMENTS

error: Content is protected !!