KERALA
നെടുങ്കണ്ടം കസ്റ്റഡി മരണം; പൊലീസ് കംപ്ലയിൻസ് അതോറിറ്റി ചെയർമാൻ ഇന്ന് നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനും സബ് ജയിലും സന്ദർശിക്കും
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ പോലീസ് കംപ്ലയിൻസ് അതോറിറ്റി ചെയർമാൻ ഇന്ന് നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനും സബ് ജയിലും സന്ദർശിക്കും .റിട്ട. ജസ്റ്റിസ് വി കെ മോഹനൻ രാവിലെ 11:30 ന് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെത്തും തുടർന്ന് ജയിലും സന്ദർശിക്കും .കസ്റ്റഡി മരണം സംബന്ധിച്ച പരാതി ലഭിച്ച സാഹചര്യത്തിൽ അന്വേഷണം ആരംഭിച്ചതായി ജസ്റ്റിസ് വി കെ മോഹനൻ അറിയിച്ചു.
അതേസമയം, കേസിൽ ഇടുക്കി എസ് പി യിൽ നിന്ന് വിവരം ശേഖരിക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. ഇതിനായി എസ് പി യോട് ക്രൈം ബ്രാഞ്ച് സമയം ചോദിക്കും. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റേയും മൊഴികളുടേയും അടിസ്ഥാനത്തിലാണ് തീരുമാനം. അതേ സമയം, അറസ്റ്റിലായ സിവിൽ പോലീസ് ഓഫീസർ സജീവ് ആന്റണിയെ പീരുമേട് മജിസ്‌ട്രേട്ട് കോടതി റിമാന്റ് ചെയ്തു.
Comments