സംസ്ഥാനത്തെ സ്‌കൂളുകളില്‍ ‘വാട്ടര്‍ ബെല്‍’ സംവിധാനവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത്  ക്രമാതീതമായി ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ സ്‌കൂളില്‍  കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ‘വാട്ടര്‍ ബെല്‍’ സംവിധാനത്തിന്  തുടക്കം കുറിക്കാനൊരുങ്ങുന്നു.

രാവിലെ 10.30നും ഉച്ചയ്ക്ക് രണ്ട് മണിക്കുമായിരിക്കും വാട്ടര്‍ ബെല്‍ ഉണ്ടാവുക. അഞ്ച് മിനിറ്റ് സമയം കുട്ടികൾക്ക് വെള്ളം കുടിക്കാനായി നല്‍കണമെന്നാണ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം.

ക്ലാസ് സമയത്ത് കുട്ടികള്‍ ആവശ്യമായത്ര വെള്ളം കൃത്യമായ രീതിയില്‍ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പരീക്ഷാ ഹാളുകളിലും ജലലഭ്യത ഉറപ്പാക്കണമെന്നും കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിക്കുന്നു.

Comments
error: Content is protected !!