KOYILANDILOCAL NEWS
നെടുമ്പൊയിൽ മലയിൽ ഉടമസ്ഥനില്ലാത്ത 200 ലിറ്റർ വാഷ് പിടികൂടി
ബാലുശ്ശേരി. കൊയിലാണ്ടി റെയിഞ്ചിലെ നെടുമ്പൊയിൽ മലയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 200 ലിറ്റർ വാഷ് എക്സൈസ് പാർട്ടി പിടിച്ചെടുത്ത് നശിപ്പിച്ചു. അബ്കാരി കേസ്സ് രജിസ്റ്റർ ചെയ്തു.
പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടിയും കോഴിക്കോട് എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയിഡിലാണ് വാഷ് പിടികൂടിയത്. പ്രിവൻ്റിവ് ഓഫീസർ പി കെ സബീറലി , ഐ ബി. പ്രിവൻ്റീവ് ഓഫീസർ വി പ്രജിത്ത്, ജീ പി ഒ സജിത്ത് കുമാർ, സി ഇ ഒ മാരായ അനൂപ് കുമാർ, ഷബീർ,ഡ്രൈവർ ദിനേശൻ എന്നിവർ പങ്കെടുത്തു.
Comments