നെല്ലോടൻചാൽ ഭഗവതി ക്ഷേത്രം ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

കീഴ്പ്പയ്യൂരിലെ നെല്ലോടൽചാൽ ശ്രീഭഗവതി ക്ഷേത്രത്തിൻ്റെ പുതിയ ഓഫീസ് കെട്ടിടം മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു. 

മാനവ സേവയിലൂടെയുള്ള മാധവ സേവയാണ് ക്ഷേത്രങ്ങൾ ലക്ഷ്യമാക്കേണ്ടതെന്നും പഴയ കാലത്തെ പോലെ കലകളെ പ്രോത്സാഹിപ്പിക്കുന്ന സാംസ്കാരിക കേന്ദ്രങ്ങൾ കൂടിയായി ക്ഷേത്രങ്ങൾ ഉയരണമെന്നും മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ. ലോഹ്യ അഭിപ്രായപ്പെട്ടു.

ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് കെ.സി മാധവൻ അദ്ധ്യക്ഷനായ ചടങ്ങിൽ സമീപ ക്ഷേത്രങ്ങളിലെ പ്രതിനിധികളായ കെ.ദാമോദരൻ, സുരേഷ് കണ്ടോത്ത്, ചന്ദ്രൻ പുനത്തിൽ, കെ.രവീന്ദ്രൻ, എ.ടിചന്ദ്രൻ ,കെ എം ശശി, വേലായുധൻ ടി.വി, സുധീഷ് കെ.കെ., അശോകൻ തായാട്ട്, കെ.ബാലൻ പ്രസംഗിച്ചു. ശിവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി നാമജപം ,ദീപ സമർപ്പണം ,ഭക്തിഗാനസുധ എന്നിവയും ഉണ്ടായി

Comments

COMMENTS

error: Content is protected !!