നെല്ല് ഉത്പാദനത്തില്‍ സര്‍വ്വകാല റെക്കോഡ്; കേരളം കൊയ്തെടുത്തത് 6.94 ലക്ഷം ടണ്‍ നെല്ല്

സംസ്ഥാനത്ത് പുഞ്ചകൃഷിയില്‍ റെക്കോഡ് വിളവ്. 6.94 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് 1,37,228 ഹെക്ടറില്‍നിന്ന് ലഭിച്ചത്. 2005-06ല്‍ സപ്ലൈകോ മുഖേന സംസ്ഥാനത്ത് നെല്ല് സംഭരണം ആരംഭിച്ചശേഷം ആദ്യമായാണ് സംഭരണം ആറു ലക്ഷം ടണ്‍ കടക്കുന്നത്.

 

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 2.10 ലക്ഷം ടണ്‍ നെല്ല് അധികം ലഭിച്ചു. പ്രളയം ബാധിച്ച കുട്ടനാട് ഉള്‍പ്പെടുന്ന ആലപ്പുഴ ജില്ലയില്‍ മാത്രം 48,000 ടണ്‍ നെല്ല് അധികം ലഭിച്ചു.

ജില്ല   സംഭരിച്ച നെല്ല് (ടണ്‍)  പാലക്കാട് 2.47 ലക്ഷം ആലപ്പുഴ 1.94 ലക്ഷം തൃശ്ശൂര്‍ 98,740  കോട്ടയം 90,495 മലപ്പുറം 28,991 പത്തനംതിട്ട 13,155 വയനാട് 9,882 എറണാകുളം 6,227 കൊല്ലം 1,731 തിരുവനന്തപുരം 1,044 കോഴിക്കോട് 681 കണ്ണൂര്‍ 422 കാസര്‍കോട് 350 ഇടുക്കി  157

പ്രളയം വിളവ് നല്‍കി

 

പ്രളയശേഷം മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിച്ചു. പാടശേഖരങ്ങളില്‍ എക്കല്‍ അടിഞ്ഞു വളക്കൂറുണ്ടായി. നെല്ലിന്റെ വളര്‍ച്ചയ്ക്ക് വേണ്ട മൂലകങ്ങളുടെ അളവും കൂടി. കീടബാധ കുറഞ്ഞു. വേനല്‍മഴ ഒഴിഞ്ഞതും പുഞ്ചക്കൃഷിക്ക് നേട്ടമായി.- ബി. സ്മിത, അസി. ഡയറക്ടര്‍ കൃഷി വകുപ്പ്.
Comments

COMMENTS

error: Content is protected !!