നേവിസിൻ്റെ ഹൃദയം കോഴിക്കോട്ട് എത്തി, എട്ട് അവയവങ്ങൾക്ക് പുനർജ്ജനി

എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ നേവിസിൻ്റെ ഹൃദയം കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ എത്തിച്ചു. മൂന്നുമണിക്കൂറും അ്ഞ്ച് മിനിറ്റും എടുത്താണ് ഹൃദയം സുരക്ഷിതമായി കോഴിക്കോട് എത്തിച്ചത്.

കളമശ്ശേരിയിൽ നിന്ന് നോർത്ത് പറവൂർ, തൃപ്രയാർ, ഗുരുവായൂർ, പൊന്നാനി, തിരൂർ, താനൂർ, പരപ്പനങ്ങാടി, രാമനാട്ടുകര വഴിയായിരുന്നു ആംബുലൻസിന്റെ പാത.

രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിൻ്റെ (25) എട്ട് അവയവങ്ങള്‍ ബന്ധുക്കള്‍ ദാനം ചെയ്തിട്ടുണ്ട്. ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്.

കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ ഷെറിൻ്റെയും സാജന്‍ മാത്യുവിൻ്റെയും മകനാണ് നേവിസ് (25). ഏറെ വിഷമ ഘട്ടത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകീര്‍ത്തിച്ചു. അച്ഛന്‍ സാജന്‍ മാത്യുവിനേയും അമ്മ ഷെറിനേയും സഹോദരന്‍ എല്‍വിസിനേയും സര്‍ക്കാരിന്റെ ആദരവ് അറിയിച്ചു.

Comments

COMMENTS

error: Content is protected !!