ANNOUNCEMENTS
നൈറ്റ് വാച്ചര്‍ നിയമനം
വടകര റസ്റ്റ് ഹൗസില്‍ നൈറ്റ് വാച്ചര്‍ തസ്തികയിലെ രണ്ട് ഒഴിവുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഏഴാം ക്ലാസ്, പ്രായപരിധി – 42 വയസ്, ദിവസ വേതന നിരക്ക് – 675 രൂപ. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഡിസംബര്‍ 20 ന് വൈകീട്ട് അഞ്ചിനകം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കെട്ടിട വിഭാഗം കോഴിക്കോട് – 673001 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം
Comments