LOCAL NEWS
നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ ”സജ്ജം ” പദ്ധതിക്ക് തുടക്കമായി
പേരാമ്പ്ര. നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ സജ്ജം പദ്ധതിക്ക് തുടക്കമായി.
ദുരന്തനിവാരണ സാക്ഷരത പരിപാടികളിലൂടെ സമൂഹത്തിൽ അവബോധമുണ്ടാകുകയാണ് ലക്ഷ്യം’ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനമായ ഒക്ടോബർ 13 ന് തുടക്കം കുറിച്ച പദ്ധതി ഹെഡ്മാസ്റ്റർ പി.പി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഇതിൻ്റെ ഭാഗമായി പരിശീലനം നൽകും.
നസീർ നൊച്ചാട് അദ്ധ്യക്ഷത വഹിച്ചു. ബി.എം- ബിജു, പി.പി.റഷീദ്, വി.സമദ്, കെ.സഹീർ, നീതസിതാര പ്രസംഗിച്ചു.
Comments