DISTRICT NEWS
ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം; പരിശീലനം സംഘടിപ്പിച്ചു
ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി പി.എഫ്.എം.എസ് പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ എം.ടി പ്രേമൻ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്, വയനാട് ജില്ലകളിലെ തദ്ദേശ സ്വംയംഭരണ സ്ഥാപന സെക്രട്ടറിമാർ, പി.എഫ്.എം.സ് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു.
ജില്ലാ സാക്ഷരത മിഷൻ കോ-ഓർഡിനേറ്റർ പി പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് ശെൽവ രത്നം പി, ജൂനിയർ സൂപ്രണ്ട് പ്രവീൺ വി.വി, സാക്ഷരത മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ശാസ്ത പ്രസാദ് പി.വി, പി.എഫ്.എം.എസ് സംസ്ഥാന ഡയറക്ടറേറ്റിലെ അക്കൗണ്ട്സ് ഓഫീസർ എ.രാജേഷ്, ശ്യാം പ്രസാദ്, വിഷ്ണു എന്നിവർ സംസാരിച്ചു.
Comments